ശ്രീകണ്ഠാപുരത്ത് മിന്നൽ ചുഴലിയിൽ കനത്ത നാശം; നിരവധി വീടുകൾ തകർന്നു

Heavy damage due to lightning storm in Srikandapuram; Many houses were destroyed
Heavy damage due to lightning storm in Srikandapuram; Many houses were destroyed


കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര മേഖലയിൽ മിന്നൽ ചുഴിയിൽ കനത്ത നാശനഷ്ടം.മടമ്പം, മൈക്കിൾഗിരി മേഖലയിൽ ആഞ്ഞടിച്ച മിന്നൽ ചുഴലിയിൽ നിരവധി വീടുകൾ തകർന്നു. മൈക്കിൾഗിരിയിൽ അഞ്ചു വീടുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി.ഒരുവീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. ചില വീടുകളുടെ മേൽക്കൂരകൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഞായറാഴ്ച്ചപുലർച്ചെ നാലോടെയാണ് മിന്നൽ ചുഴലിവീശിയത്. കരിമ്പിൽ വിൻസെന്‍റ് എന്നയാളുടെ വീടിന്‍റെ മേൽക്കൂരയാണ് പൂർണമായും തകർന്നത്.

കൂ​ടാ​തെ പു​തു​ശേ​രി ചാ​ക്കോ, പു​തു​ശേ​രി അ​രു​ൺ, ഷി​ജോ ക​രി​മ്പി​ൽ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. ക​ഞ്ഞി​ലേ​രി​യി​ൽ പ്ര​കാ​ശ​ൻ പു​ര​ൽ​പ്പു​ര​യി​ലി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തേ​ക്ക്‌ തേ​ക്കു മ​രം ക​ട​പു​ഴ​കി വീ​ണ് ആ​സ്ബ​സ്‌റ്റോ​സ് ത​ക​ർ​ന്നു. മ​ട​മ്പ​ത്തു​ള്ള ഷൈ​ജു രാ​മ​ച്ച​നാ​ട്ടി​ന്‍റെ മ​രം വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നിട്ടുണ്ട്.

Tags