കള്ളപ്പണിക്കന്മാര്‍ എന്ന് സുരേന്ദ്രന്‍, ഗണപതിവട്ടജി എന്ന് പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ ; വാക്ക് പോര്

bjp

സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നാലെ സംസ്ഥാന ബിജെപി നേതൃത്വത്തില്‍ ഉടലെടുത്ത വിവാദങ്ങള്‍ക്കിടെ പരസ്പരം പഴിചാരി അധ്യക്ഷന്‍ കെ സുരേന്ദ്രനും രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും. വാക്‌പോരിന് തുടക്കം കുറിച്ചത് സുരേന്ദ്രനാണ്. സുരേഷ് ഗോപിയെ തോല്‍പ്പിക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം ശ്രമിച്ചെന്ന ആരോപണമാണ് സുരേന്ദ്രന്റെ പ്രതികരണത്തിന് കാരണം. 'കള്ളപ്പണിക്കന്മാര്‍' എന്നാണ് ആരോപണങ്ങള്‍ക്ക് മറുപടി പറയവെ സുരേന്ദ്രന്‍ പറഞ്ഞത്. ഇതിന് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കി. തൊലിയുരിച്ച ചെറിയുള്ളിയുടെ ചിത്രത്തോടെയായിരുന്നു മറുപടി.

മാധ്യമങ്ങള്‍ മാത്രമല്ല, ചില ആക്രി നിരീക്ഷകരും ബിജെപി നേതൃത്വം സുരേഷ് ?ഗോപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. കള്ളപ്പണിക്കര്‍മാര്‍ കുറേയേറേ ആള്‍ക്കാര്‍ ചാനലില്‍ വന്നിരിക്കുന്നുണ്ടെന്നും അവര്‍ ബിജെപി നേത!ൃത്വം സുരേഷ് ?ഗോപിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് ശ്രീജിത്ത് പണിക്കരും രം?ഗത്തെത്തിയത്. 'ഗണപതിവട്ടജി' എന്നാണ് പോസ്റ്റില്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനിടെ സുല്‍ത്താന്‍ ബത്തേരിയെ ?ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ വിവാദം പരാമര്‍ശിച്ചാണ് പോസ്റ്റ്.

'നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം' എന്നാണ് പോസ്റ്റില്‍ പരിഹാസം ഉയരുന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ട ഗണപതിവട്ടജി,

നിങ്ങള്‍ക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴല്‍പ്പണം, തുപ്പല്‍ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതില്‍ നിങ്ങള്‍ക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.

സ്വന്തം അധ്വാനത്തിന്റെ ബലത്തില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചപ്പോള്‍ അതില്‍ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങള്‍ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.

സുരേഷ് ഗോപി തന്റെ മണ്ഡലത്തില്‍ നടത്തിയ ഇടപെടലുകള്‍, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങള്‍ ഇതേക്കുറിച്ചൊക്കെ ഞാന്‍ ചര്‍ച്ചകളില്‍ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങള്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?

അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാര്‍ഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അല്ലെങ്കില്‍ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനര്‍നാമകരണം ചെയ്യാന്‍ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകള്‍ ഇല്ലാതാക്കാന്‍ 'മൂന്ന് ഡസന്‍ സീറ്റ്' എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.

പാര്‍ട്ടിയില്‍ വരൂ പദവി തരാം, ഒപ്പം നില്‍ക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ പണിക്കര്‍ കള്ളപ്പണിക്കര്‍ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാന്‍ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.

മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവര്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ ചെയ്താല്‍ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങള്‍ക്കും കിട്ടും. അല്ലെങ്കില്‍ പതിവുപോലെ കെട്ടിവച്ച കാശു പോകും.

ഒരു കാര്യത്തില്‍ നന്ദിയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ എനിക്ക് ചാര്‍ത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!

പണിക്കര്‍

ചിത്രം: ചെറിയുള്ളി, തൊലിയുരിച്ചത്.

Tags