കായിക രംഗത്ത് പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മന്ത്രി വി. അബ്ദുറഹ്മാൻ

Ten thousand jobs will be created in the field of sports: Minister V. Abdurrahman
Ten thousand jobs will be created in the field of sports: Minister V. Abdurrahman

മലപ്പുറം :  കായിക രംഗത്ത് 2024-25 സാമ്പത്തിക വർഷത്തിൽ കായിക അധ്യാപകർ, പരിശീലകർ ഉൾപ്പെടെ പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്  സർക്കാർ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ. പൊറൂക്കര യാസ് പോ മൈതാനിയിൽ ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലന പദ്ധതിയുടെ 2023 - 24 വർഷത്തെ ബാച്ചിൻ്റ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

താഴെ തട്ടിൽ നിന്നും കായിക പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. 1500 കോടി രൂപ ഏഴ് വർഷത്തിനുള്ളിൽ കായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ചിലവഴിച്ചിട്ടുണ്ട്. കേരളത്തിൽ കായിക മേഖലയിൽ 5000 കോടിയുടെ സ്വകാര്യ നിക്ഷേപം കൂടെ വരുന്നതോടെ കായിക പ്രവർത്തനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും. അടിസ്ഥാന സൗകര്യങ്ങള്‍, കായിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായം, പുതിയ ലീഗുകള്‍, കായിക സ്റ്റാര്‍ട്ട് അപ്പുകള്‍, അക്കാദമി എന്നീ രംഗങ്ങളിലേക്കാണ് നിക്ഷേപം.പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്തും യാസ് പോ സ്പോർട്സ് അക്കാദമിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കുട്ടികളെ സെലക്ഷൻ ട്രയലിലൂടെ തിരെത്തെടുത്ത് കേന്ദ്രീകൃത പരിശീലനം നൽകി മികച്ച പരിശീലനം നൽകി മികച്ച ഫുട്ബോൾ പ്രതിഭകളാക്കുന്നതോടൊപ്പം  2024- 25 വർഷത്തോടെ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കുട്ടികളുടെ മികച്ച  ഫുട്ബോൾ ടീം വാർത്തെടുക്കുന്ന നിന്നും ലക്ഷ്യമിട്ടാണ് പഞ്ചായത്ത് പദ്ധതി ആവിഷ്കരിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ. ഗായത്രി,പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പ്രേമലത,എൻ.ആർ അനീഷ്,ക്ഷമ റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി രാധിക, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലിജുമോൻ, യാസ് പോ സ്പോർട്സ് അക്കാദമി പ്രതിനിധികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Tags