ഇംഗ്ലീഷ് പഠിച്ചില്ലെങ്കില്‍ ഫീസ് തിരികെയെന്ന് വാഗ്ദാനം ലംഘിച്ചു, സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ

court

ഇംഗ്ലീഷ് പഠിച്ചില്ലെങ്കില്‍ ഫീസ് തിരികെ നല്‍കുമെന്ന വാഗ്ദാനം ലംഘിച്ച സ്‌പോക്കണ്‍ ഇംഗ്ലീഷ് സ്ഥാപനത്തിന് പിഴ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. കടവന്ത്രയിലെ സൈനോഷുവര്‍ സ്ഥാപനത്തിനെതിരെയാണ് നടപടി. ആകര്‍ഷകമായ പരസ്യം നല്‍കുന്നവര്‍ അത് പാലിക്കാത്തത് അധാര്‍മികമെന്ന് കോടതി ചൂണ്ടിക്കാട്ടി. 

എറണാകുളം പള്ളുരുത്തി സ്വദേശിയായ കെ എ അമൃതയാണ് പരാതിയുമായി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. എറണാകുളം കടവന്ത്രയിലെ സൈനോഷുവര്‍ എന്ന സ്ഥാപനത്തിന്റെ ഉടമ ബീനു ബാലകൃഷ്ണനെതിരെയാണ് അമൃത പരാതി നല്‍കിയത്.

Tags