പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിക്കും

sasi
sasi

എഡിജിപി എം ആര്‍ അജിത് കുമാര്‍ മുന്‍ എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണസംഘം പ്രാഥമിക അന്വേഷണം ഇന്ന് തുടങ്ങിയേക്കും. 

എല്ലാ ആരോപണങ്ങളിലും വിവരശേഖരണം നടത്താനാണ് തീരുമാനം. വിഷയത്തില്‍ പി വി അന്‍വറിന്റെ മൊഴിയടക്കം രേഖപ്പെടുത്തിയേക്കും. സുജിത്ത് ദാസിനെതിരെയുള്ള പരാതി നില നില്‍ക്കുന്നതിനാല്‍ ഇതില്‍ വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സാധ്യതയുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സുജിത്ത് ദാസിന്റെ സസ്‌പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.


പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡിജിപിയ്ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്.

Tags