'നാട്ടിലൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ പദവി നോക്കേണ്ടതില്ല'; സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് സ്പീക്കര്‍ എംബി രാജേഷ്

google news
speaker mb rajesh

പാലക്കാട് : രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സ്പീക്കര്‍ എംബി രാജേഷ് പങ്കെടുക്കും.നാട്ടില്‍ ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ സ്പീക്കര്‍ എന്ന് പ്രോട്ടോകോള്‍ നോക്കേണ്ടതില്ല. ജനപ്രതിനിധി എന്ന നിലയ്ക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. സമാധാനയോഗം അതിന്റെ വഴിക്ക് നടക്കും. കേസ് മറ്റൊരു വഴിക്കും മുന്നോട്ടു പോകും. കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല. സമാധാനയോഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിര്‍ണായകമാകുമെന്നും എംബി രാജേഷ് പറഞ്ഞു.

സര്‍വകക്ഷി സമാധാന യോഗത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് യോഗത്തിന് അധ്യക്ഷത വഹിക്കുന്ന വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു.വൈകീട്ട് 3.30ന് വൈദ്യുത മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഹാളിലാണ് യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിജെപി, പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍, ജില്ലാ അധ്യക്ഷന്‍ കെ എം ഹരിദാസ് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുക.

Tags