മുകേഷിനെതിരായ അന്വേഷണത്തിന് എസ്പി പൂങ്കുഴലി നേതൃത്വത്തിൽ പ്രത്യേക സംഘം; അന്വേഷണ ഉദ്യോഗസ്ഥൻ ചേർത്തല ഡിവൈഎസ്‍പി ബെന്നി

mukesh
mukesh

നടനും എംഎല്‍എയുമായ മുകേഷിനെതിരായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. എസ്‍പി പൂങ്കുഴലിയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ചേർത്തല ഡിവൈഎസ്‍പി ബെന്നിയാണ്മു കേഷിനെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. 

കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയുടെ കേസ് ഒഴികെ മറ്റെല്ലാ കേസിന്‍റെയും അന്വേഷണ മേൽനോട്ടം എസ് പി പൂങ്കുഴലിക്കാണ്.

അതേസമയം നടിയുടെ ലൈംഗിക അധിക്ഷേപ പരാതി തള്ളി മുഖ്യമന്ത്രിക്ക് വിശദീകരണം നൽകിയിരിക്കുകയാണ് മുകേഷ്. കേസെടുക്കും മുമ്പ് ഇന്നലെയാണ് മുകേഷ് മുഖ്യമന്ത്രിക്ക് പരാതി ശരിയല്ല എന്ന  വിശദീകരണം നൽകിയത്   

Tags