ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി
rahul

ആലപ്പുഴ : ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ഇവര്‍ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

കാറിൽ യാത്ര നടത്താനായിരുന്നു ആദ്യം ആലോചിച്ചത്. അങ്ങനെയെങ്കിൽ ഞാൻ ഉണ്ടാകില്ലെന്ന് പറഞ്ഞു. കാറിൽ സഞ്ചരിക്കാനാകാത്ത ആയിരങ്ങൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി സമാപന പ്രസംഗത്തില്‍ പറഞ്ഞു. 

Share this story