സാമൂഹിക പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ ; 23 ല​ക്ഷ​ത്തോ​ളം പേ​രു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​

google news
pensions

കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക ​ക്ഷേ​മ പെ​ൻ​ഷ​ൻ മാ​സ​ങ്ങ​ൾ മു​ട​ങ്ങി​യ​തി​നു​പി​റ​കെ 23 ല​ക്ഷ​ത്തോ​ളം പേ​രു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ച്ചു. സാ​​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടിയാണ് പെൻഷൻ  ത​ട​ഞ്ഞു​വെ​ച്ചത് .ഈ ​പെ​ൻ​ഷ​നു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ ക​ട​മ്പ​ക​ളേ​റെ​യാ​ണ്.

സം​സ്ഥാ​ന​ത്ത് ആ​കെ​യു​ള്ള 49,28,892 ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ 22,85,866 പേ​രു​ടെ പെ​ൻ​ഷ​ൻ സ​സ്‍പെ​ൻ​ഡ് ചെ​യ്ത​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ർ യ​ഥാ​സ​മ​യം ഡി​ജി​റ്റ​ൽ ഒ​പ്പു​വെ​ക്കാ​ത്ത​തും മ​സ്റ്റ​റി​ങ് സ​മ​യ​ത്തെ അ​പാ​ക​ത​ക​ളും ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​രി​ച്ച​തും ആ​ധാ​ർ ലി​ങ്ക് ചെ​യ്യാ​ത്ത​തു​മു​ൾ​പ്പെ​ടെ​യു​ള്ള ​കാ​ര​ണ​ങ്ങ​ളാ​ണ് സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തോ​തി​ലു​ള്ള സാ​മൂ​ഹി​ക പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ക്ക​ലി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

സ​ർ​ക്കാ​ർ അ​നു​കൂ​ല തീ​രു​മാ​ന​മി​ല്ലെ​ങ്കി​ൽ കാ​ൽ​കോ​ടി​യോ​ളം വ​രു​ന്ന പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​താ​കും. സെ​ക്ര​ട്ട​റി​മാ​ർ കൃ​ത്യ​സ​മ​യ​ത്ത് ഡി​ജി​റ്റ​ൽ സി​ഗ്നേ​ച്ച​ർ വെ​ക്കാ​ത്ത​തു​മൂ​ലം പെ​ൻ​ഷ​ൻ മു​ട​ങ്ങി​യാ​ൽ ഉ​ത്ത​ര​വാ​ദി​ക​ൾ സെ​ക്ര​ട്ട​റി​മാ​ർ ത​ന്നെ​യാ​കു​മെ​ന്ന് അ​ടു​ത്തി​ടെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. മ​സ്റ്റ​റി​ങ്ങി​ലെ സാ​​ങ്കേ​തി​ക പി​ഴ​വാ​ണ് ഇ​ത്ര​യും പേ​രു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ച്ച​തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ധ​ന​കാ​ര്യ വി​ഭാ​ഗം സൂ​ചി​പ്പി​ക്കു​ന്ന​ത്. 13,20,228 സ്ത്രീ​ക​ളു​ടെ​യും 9,65,606 പു​രു​ഷ​ന്മാ​രു​ടെ​യും പെ​ൻ​ഷ​ൻ ത​ട​ഞ്ഞു​വെ​ച്ച​തി​ലു​ൾ​പ്പെ​ടും.

5,01,066 ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും 11,62,608 ഇ​ന്ദി​ര ഗാ​ന്ധി ദേ​ശീ​യ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ആ​നു​കൂ​ല്യം ത​ട​ഞ്ഞി​ട്ടു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 1,54,242 പേ​രു​ടെ​യും 50 ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​രാ​യ 28,222 വ​നി​ത​ക​ളു​ടെ​യും പെ​ൻ​ഷ​ൻ സ​സ്‍പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. 4,39,728 വി​ധ​വ​ക​ളു​ടെ പെ​ൻ​ഷ​ൻ ത​ട​ഞ്ഞ കൂ​ട്ട​ത്തി​ലു​ണ്ട്. വി​വാ​ഹ​മോ​ചി​ത​ർ​ക്ക് മു​മ്പ് വി​ധ​വ പെ​ൻ​ഷ​ൻ കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, അ​ത് തു​ട​രേ​ണ്ട​തി​ല്ലെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്.

Tags