'പുരകത്തുമ്പോൾ വാഴ വെട്ടുക എന്ന് പറയുന്നത് ഇതാണ്'; സോഷ്യൽ മീഡിയ താരത്തിന്റെ 'ഫേസ് ക്രീം' പരസ്യത്തിനെതിരെ രൂക്ഷ വിമർശനം

google news
aslamiya

നടനും നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ നിറത്തിന്റെ പേരിലുള്ള പരാമർശം വലിയ വിവാദമാണ് സൃഷ്ട്ടിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം വിവാദപരാമർശത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് ഉണ്ടായത്. ഇതിനിടയിൽ വിവാദ വിഷയം തന്റെ 'ഫേസ് ക്രീമിന്' പരസ്യമാക്കി മാറ്റിയിരിക്കുകയാണ് ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവന്സർ. ഇതിനെതിരെയും സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനം ഉയരുന്നുണ്ട്.

സോഷ്യൽ മീഡിയ താരം സുവൈബത്തുൽ അസ്ലാമിയയാണ് 'സത്യഭാമമാരുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം കേൾക്കാതിരിക്കാൻ തന്റെ ഫേസ് ക്രീം ഉപയോഗിക്കൂവെന്ന്' ഫേസ്ബുക്കിലൂടെ പരസ്യം ചെയ്തത്. ഇതിനെതിരെയാണ് രൂക്ഷവിമർശനം ഉയർന്നത്. ഒരു വിഷയം പോലും വിറ്റ് കാശ് ആകുന്നോ കഷ്ട്ടം, വകതിരിവ് ഉണ്ടാവാനുള്ള ക്രീം ഉണ്ടേൽ കുറച്ചു പുരട്ട്, ഇതിലും ഭേദം സത്യ ഭാമ തന്നെയായിരുന്നു..എന്നൊക്കെയാണ് പോസ്റ്റിനു താഴെ വന്ന കമന്റുകൾ.

ഒരു സംരംഭക കൂടിയായ സുവൈബത്തുൽ അസ്ലാമിയ ഒമർ ലുലു സംവിധാനം ചെയ്ത 'നല്ല സമയ'ത്തിൽ അഭിനയിച്ചിട്ടുമുണ്ട്.

Tags