എക്‌സ്-റേ മെഷീന്‍ തട്ടി നട്ടെല്ലൊടിഞ്ഞ ചിറയിന്‍കീഴ് സ്വദേശിനി ആദിത്യയുടെ വീട് ബിജെപി നേതാവ് സന്ദര്‍ശിച്ചു

shoba surendran


തിരുവനന്തപുരം: തൊണ്ടയില്‍ മുള്ള കുടുങ്ങി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആശുപത്രിയിലെ തന്നെ എക്‌സ്-റേ മെഷീന്‍  തട്ടി നട്ടെല്ലൊടിഞ്ഞ ചിറയിന്‍കീഴ് സ്വദേശിനി ആദിത്യയുടെ വീട് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. ആദിത്യയുടെ അനുഭവം ആ കുടുംബത്തെ ഏറെ ഉലച്ചുവെന്ന് ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ കൈകഴുകിയെന്നും, തുടര്‍ചികിത്സയ്ക്കുള്ള പണമില്ലാതെ ആ കുടുംബവും കുഞ്ഞും കഷ്ടപ്പെടുന്നത് കണ്ടാല്‍ മനുഷ്യനായി പിറന്ന ആര്‍ക്കും അവരെ ആ അവസ്ഥയില്‍ ഉപേക്ഷിക്കാനാവില്ലെന്നും എന്നാല്‍ സര്‍ക്കാര്‍ അതെല്ലാം ചെയ്‌തെന്നും ശോഭ പറഞ്ഞു. നട്ടെല്ല് ഒടിഞ്ഞ കുട്ടിയെ പ്രാഥമികകൃത്യങ്ങള്‍ക്ക് പോലും  കൊണ്ടുപോകണമെങ്കില്‍ വീടിന് പുറത്തുള്ള ടോയ്ലെറ്റില്‍ എടുത്തുകൊണ്ടു പോകണം എന്ന അവസ്ഥയാണെന്നും ശോഭ പറഞ്ഞു.

Share this story