പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രനെത്തും; കെ.സുരേന്ദ്രന്‍
Updated: Oct 28, 2024, 09:11 IST
ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കള്‍ എത്തണമെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു,
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കള്‍ എത്തണമെന്ന് പാര്‍ട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു,
ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങള്‍ വ്യാജപ്രചാരണം നടത്തുന്നു. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു
ശോഭാ സുരേന്ദ്രന്‍ കണ്‍വെന്‍ഷന് എത്തുമോ എന്ന ചോദ്യത്തോടാണ് കെ സുരേന്ദ്രന്റെ പ്രതികരണം.