കെ.സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് സ്മൃതി ഇറാനി വയനാട്ടില്‍

google news
surendran

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഇന്ന് വയനാട്ടിലെത്തും. ഇന്ന് രാവിലെ 11നാണ് പത്രിക സമര്‍പ്പണം. ഒന്‍പതിന് കല്‍പ്പറ്റയില്‍ നടക്കുന്ന റോഡ്‌ഷോയിലും സ്മൃതി ഇറാനി പങ്കെടുക്കും. പത്രിക നല്‍കിയതിന് ശേഷം കളക്‌ട്രേറ്റില്‍ മാധ്യമങ്ങളെ കാണും.

ഫേസ്ബുക്ക് കുറിപ്പിലൂടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്. 'ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്‌ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു', കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags