ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ, വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറി; അർജുൻ ആയങ്കിക്കൊതിരെ ജാമ്യമില്ലാ കേസ്

കണ്ണൂർ:കോട്ടയത്ത് നിന്നും ട്രെയിനിൽ വനിത ടി എ ഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയ ങ്കിക്കെതിരെ റെയിൽവേ പോലീസ് കേസെടുത്തു കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം നാഗർകോവിൽ എക്സ്പ്രസിൽ ആണ് സംഭവം ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കിയാത്ര ചെയ്തത്ടി ടി ഇ ചോദ്യംചെയ്തു ഇതിൽ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തു വെന്നതാണ് പരാതി.
ടിടി കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ് എച്ച് റെജി പി ജോസഫ് പറഞ്ഞു ജാമ്യമില്ല വകുപ്പാണ് ചുമത്തിയിരിക്കുന്നത് കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയ ങ്കിക്കെതിരെ ഒട്ടേറെ കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കി ക്കെതിരെ കാപ്പ ചുമത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നുവെങ്കിൽ ഹൈകോടതി വിലക്കിനെ തുടർന്ന് പിൻമാറുകയായിരുന്നു.
സി.പി.എം സൈബർ പോരാളിയായി അറിയപ്പെടുന്ന അർജുൻ ആയങ്കിയെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായതിനെ തുടർന്ന് സി.പി.എം തള്ളി പറത്തിരുന്നു.