എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷയാണ്, കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് അറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

v sivankutty
എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷയാണ്. കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് അറിയില്ല. പരീക്ഷകൾ ഏത് ക്ലാസ്സ് മുതൽ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന അഭിപ്രായവുമായി  വിദ്യാഭ്യാസമന്ത്രി മന്ത്രി വി ശിവൻകുട്ടി . പരീക്ഷ രീതികളിലും മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷയാണ്. കുട്ടികൾ എങ്ങനെ പരീക്ഷയെഴുതുമെന്ന് അറിയില്ല. പരീക്ഷകൾ ഏത് ക്ലാസ്സ് മുതൽ വേണമെന്നത് ആലോചിക്കേണ്ട വിഷയമാണെന്ന് മന്ത്രി പറഞ്ഞു.

ഇതിനിടെ സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി പറഞ്ഞു.

Share this story