നിധി മോളെ അഭിനന്ദിച്ച് മന്ത്രി വി.ശിവന്‍കുട്ടി
sivankutty
കുട്ടിത്തം നിറഞ്ഞ കൈയക്ഷരത്തോടെ നിധി എന്ന കുട്ടിയെഴുതിയ കഥ അമ്മ അനുശ്രീ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കുഞ്ഞുനിധി വൈറലായത്. ഇപ്പോള്‍ നിധിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ മറ്റൊരു കുട്ടിയുടെ വാക്കുകളില്‍ വേദനിക്കാതെ താന്‍ ഒരു മിടുക്കിക്കുട്ടി യാണെന്ന് പ്രഖ്യാപിക്കുന്ന മൂന്നാം ക്ലാസുകാരിയുടെ കഥ സോഷ്യല്‍ മിഡിയ ഏറ്റെടുത്തിരുന്നു.

കുട്ടിത്തം നിറഞ്ഞ കൈയക്ഷരത്തോടെ നിധി എന്ന കുട്ടിയെഴുതിയ കഥ അമ്മ അനുശ്രീ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് കുഞ്ഞുനിധി വൈറലായത്. ഇപ്പോള്‍ നിധിക്ക് അഭിനന്ദനമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

മിടുക്കി എന്നാണ് നിധിയെ മന്ത്രിയപ്പൂപ്പന്‍ വിളിച്ചത്. നിധിയുടെ ചിത്രവും എഴുതിയ കത്തും ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തുകൊണ്ടായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ‘ഒന്നിനും കൊള്ളില്ലെന്ന് കളിയാക്കപ്പെട്ടവരില്‍ പലരും ഈ ലോകത്തെ മാറ്റിമറിച്ചവരാണ് നിധി മോളേ’ എന്നും വി ശിവന്‍കുട്ടി കുറിച്ചു.

Share this story