സിദ്ധാര്‍ഥന്‍ ക്രൂരമായ മര്‍ദനത്തിനിരയായതായി സി.ബി.ഐ റിപ്പോര്‍ട്ട്

google news
siddharth

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്‍ ക്രൂരമായ മര്‍ദനത്തിനിരയായതായി സി.ബി.ഐ റിപ്പോര്‍ട്ട്. ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് മര്‍ദിച്ചു. വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ച് കുറ്റവിചാരണനടത്തി അടിവസ്ത്രം മാത്രം ധരിപ്പിച്ചായിരുന്നു മര്‍ദനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഹൈക്കോടതിയില്‍ ഹാജരാക്കിയ പ്രാഥമിക കുറ്റപത്രത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ച്ചയായി മര്‍ദനമേല്‍പ്പിച്ചെങ്കിലും സിദ്ധാര്‍ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല.
മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags