ലൈംഗിക പീഡന പരാതിയിൽ സിദ്ദിഖിന് കുരുക്ക് മുറുകുന്നു; പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് ഹോട്ടലിൽ താമസിച്ചിരുന്നു
യുവനാടിയുടെ ലൈംഗിക പീഡന പരാതിയിൽ സിദ്ദിഖിന് കുരുക്ക് മുറുകുന്നു. സിദ്ദിഖ് ഹോട്ടലിൽ താമസിച്ചത് 2016 ജനുവരി 28-ന്. അന്നേദിവസമാണ് സിനിമയുടെ പ്രിവ്യൂ ഷോ നടന്നത്. പ്രിവ്യൂ നടന്ന ദിവസം ഹോട്ടലിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സിദ്ദിഖ് ഹോട്ടലിൽ താമസിച്ചത് 3 ദിവസമാണ്.
2016ൽ മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് തന്നെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് യുവ നടിയുടെ പരാതിയിൽ പറയുന്നത്. നിള തിയേറ്ററിൽ സിദ്ദിഖിന്റെ ഒരു സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് കണ്ടെതെന്നും, ഇതിന് ശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നുമാണ് പരാതിക്കാരിയുടെ മൊഴി.
യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. കൻ്റോൺമെൻ്റ് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തി തെളിവുകൾ ശേഖരിക്കുന്നത്. പരാതിക്കാരി ഹോട്ടലിൽ എത്തിയതിനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.