'ജനാധിപത്യവിരുദ്ധ ശക്തികളെ എതിര്‍ക്കാനുള്ള ഇച്ഛാശക്തി കാണിക്കുന്നു'; ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി ബിനോയ് വിശ്വം

binoy

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസ് ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഐ നേതാവ് ബിനോയ് വിശ്വം എംപി. ജനാധിപത്യവിരുദ്ധ ശക്തികളെ എതിര്‍ക്കാനുള്ള ഇച്ഛാശക്തി ജോഡോ യാത്ര കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

യാത്രയുടെ തുടക്കത്തില്‍ പറയാത്ത കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇപ്പോള്‍ പറയുന്നുണ്ട്. ഇത് സിപിഐ കണക്കിലെടുക്കുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.ഭാരത് ജോഡോ യാത്രയുടെ സമാപനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിപിഐ തീരുമാനിച്ചിരുന്നു.

Share this story