കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്ന് ക്ഷാമം രൂക്ഷം

Kozhikode Medical College

മെഡിക്കല്‍ കോളജിലെ അതി രൂക്ഷമായ മരുന്ന് ക്ഷാമം തുടരുന്നു. ആറാം ദിവസത്തിലും നടപടിയെടുക്കാതെ ആരോഗ്യ വകുപ്പ്. ഉടന്‍ 140 കോടി അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പില്‍ നിന്ന് അനൗദ്യോഗിക വിവരമുണ്ടെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളജിന് ഇതില്‍ നിന്ന് വെറും പത്ത് കോടി രൂപ മാത്രമാണ് ലഭിക്കുക. മരുന്ന് വിതരണക്കാര്‍ 75 കോടി രൂപ കുടിശ്ശികയിനത്തില്‍ കിട്ടാന്‍ ബാക്കി വന്നതോടെ വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

വൃക്കരോഗികളില്‍ ഡയാലിസിസ് ചികിത്സക്കാവശ്യമായ മരുന്ന് വ്യാഴാഴ്ച വൈകിട്ടോടെ പൂര്‍ണമായും തീര്‍ന്നു. ഈ സാഹചര്യത്തില്‍ ഇന്ന് മുതല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചികിത്സ മുടങ്ങും. നൂറു കണക്കിന് രോഗികളാണ് ദിവസേന മെഡിക്കല്‍ കോളജില്‍ ഡയാലിസിസിന് വിധേയരാകുന്നത്. അവശ്യ മരുന്നുകള്‍, ജീവന്‍ രക്ഷ മരുന്നുകള്‍, ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കുള്ള വില കൂടിയ മരുന്നുകള്‍ എന്നിവയും കിട്ടാനില്ല.

Tags