ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വൈകിയേക്കും

arjun missing karnataka
arjun missing karnataka

കര്‍ണാടക ഷിരൂരിലെ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്കായുള്ള ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാല്‍ മാത്രമേ ഡ്രഡ്ജര്‍ പുറപ്പെടുകയുള്ളൂ. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയില്‍ മിക്ക ദിവസങ്ങളിലും ഷിരൂരില്‍ മഴമുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്.

ഗംഗാവലി പുഴയില്‍ ഇതുവരെ അടിയൊഴുക്ക് കുറഞ്ഞില്ലെന്നാണ് നാവികസേന വ്യക്തമാക്കിയത്. നാവിക സേന ജില്ലാ ഭരണ കൂടത്തിനു നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കുക. കര്‍ണാട സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഉത്തരകന്നഡ ജില്ല ഭരണ കൂടം സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് കഴിഞ്ഞ ആഴ്ച ഡ്രഡ്ജിങ്ങിനുള്ള തുക കൈമാറിയിരുന്നു.

Tags