ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണം : ഹൈക്കോടതി

high court
high court

കൊച്ചി : ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശം നല്‍കി. 2022ല്‍ കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം.

സംസ്ഥാനത്ത് ഷവര്‍മ ഉണ്ടാക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. ലൈസന്‍സില്ലാതെ ഷവര്‍മ വിറ്റാല്‍ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും നിര്‍ദേശിക്കുന്ന വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയിരുന്നു.

Tags