പൂച്ച ഷവ‍ർമ്മ തിന്നുന്ന ദൃശ്യങ്ങൾ വൈറൽ ! മൂന്ന് ദിവസത്തേക്ക് ഹോട്ടലിന് പൂട്ട് വീണു

poocha


കണ്ണൂർ പയ്യന്നൂരിൽ നിന്നുള്ളതാണ് വൈറലായ ഈ ദൃശ്യങ്ങൾ. ഷവ‍ർമ്മ നി‍ർമ്മിക്കുന്ന ട്രേയിൽ കയറിനിന്നാണ് പൂച്ചകൾ ഷവർമ തിന്നുന്നത്. കേളോത്തെ മജ്ലിസ് റസ്റ്റോറൻ്റിൻ്റെ പുറത്ത് നിന്നും വഴിയാത്രക്കാരൻ പക‍‍‍‍‍‍‍‍‍‍ർത്തിയ ദൃശ്യ‍‍ങ്ങളാണ് നിമിഷ നേരം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. 

വീഡിയോ പ്രചരിച്ചതോടെ നഗരസഭാ ആരോഗ്യ വിഭാഗം റസ്റ്റോറൻ്റിൽ പരിശോധന നടത്തിയിരുന്നു. മൂന്ന് ദിവസത്തേക്ക് അടച്ചിടാൻ നിർദേശിക്കുകയും ചെയ്തു.പരിശോധനകൾ വ്യാപിപ്പിക്കുമെന്ന ഹെൽത്ത് ഇൻസ്പെകടർ സി. സുരേഷ് പറഞ്ഞു.  
 
അതേസമയം പൂച്ച കയറിയത് ശ്രദ്ധയിൽ പെട്ട ഉടൻ വീഡിയോ പകർത്തിയ ആളുടെ മുന്നിൽ വച്ചു തന്നെ ട്രയിലെ മുഴുവൻ ഷവർമയും ഉപേക്ഷിച്ചതായാണ്  കടയുടമ പറയുന്നത്. ഇത് വീഡിയോയിൽ പകർത്തിയതായും അദ്ദേഹം പറഞ്ഞു .

Share this story