സമ്പന്നർക്ക് മോദിയുടെ ഗ്യാരണ്ടി ഉണ്ടായിട്ടുണ്ട്, സാധാരണക്കാർക്ക് ഉണ്ടായിട്ടില്ല : ശശി തരൂര്‍

google news
shashi

തിരുവനന്തപുരം:  മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ കേരളം വീഴില്ല ശശി തരൂര്‍ എംപി. കേരള വികസനത്തിന് ബിജെപി ഒന്നും സംഭാവന ചെയ്തിട്ടില്ല.സമ്പന്നർക്ക് മോദിയുടെ ഗ്യാരണ്ടി ഉണ്ടായിട്ടുണ്ട്, സാധാരണക്കാർക്ക് ഉണ്ടായിട്ടില്ല, ഒരു വികസനവും തരാത്തവരെ എങ്ങനെയാണ് ജനങ്ങൾ വിശ്വസിക്കുക, പൗരത്വനിയമ ഭേദഗതി ബില്ലിലെ നിലപാട് തുടരും, വിഷയം തെരഞ്ഞെടുപ്പിൽ സജീവ ചര്‍ച്ചയാകുമെന്നും ശശി തരൂര്‍. 

തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ (ബിജെപി) പന്ന്യൻ രവീന്ദ്രൻ (എല്‍ഡിഎഫ്) എന്നിവരുമായാണ് ശശി തരൂരിന്‍റെ മത്സരം. എതിരാളികള്‍ ആരായാലും അവരെ കുറച്ച് കാണുന്നില്ലെന്ന് നേരത്തെ തന്നെ ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. 

ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്ത് ബിജെപിക്ക് എതിരെ രൂക്ഷവിമര്‍ശനങ്ങളുന്നയിച്ച് കൊണ്ട് തന്നെയാണ് തരൂര്‍ മുന്നേറുന്നത്. ബിജെപിയുടെ വിദ്വേഷരാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്ന് തരൂര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Tags