‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് സ്വാതന്ത്ര്യസമരഭടനായ ഒരു മുസ്ലിമായിരുന്നു ; ശശി തരൂര്‍

sasi tharoor

തിരുവനന്തപുരം : ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ആദ്യം വിളിച്ചത് സ്വാതന്ത്ര്യസമരഭടനായ ഒരു മുസ്ലിമായിരുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായപ്രകടനത്തെ പിന്തുണച്ച് ശശി തരൂര്‍.

വിമാനാപകടത്തില്‍ മരിക്കുമ്പോള്‍ നേതാജി സുഭാഷ് ചന്ദ്രബോസിനൊപ്പം ഉണ്ടായിരുന്ന കേണല്‍ ആബിദ് ഹസനാണ് ‘ജയ് ഹിന്ദ്’ എന്ന മുദ്രാവാക്യം ആവിഷ്‌കരിച്ചതെന്ന് തരൂര്‍ പറഞ്ഞു. ഐ.എന്‍.എ.യില്‍ അംഗമായിരുന്നു ആബിദ് ഹസന്‍.

ഒരു ഹിന്ദു പേഷ്വയുടെ സഹായിയായിരുന്ന മുസ്ലിമാണ് ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യത്തിന്റെ ശില്പി. ഇങ്ങനെയാണ് നമ്മുടെ രാജ്യം. മതത്തിന്റെപേരില്‍ ഒരു വേര്‍തിരിവും നമുക്കുണ്ടായിരുന്നില്ല.

 ഹല്‍ദീഘാട്ടി യുദ്ധത്തില്‍ മഹാറാണയ്ക്കുവേണ്ടി പോരാടിയത് ആരായിരുന്നു- മുസ്ലിം ജനറല്‍ ഹക്കീം ഖാന്‍ സുര്‍. മുഗള്‍ ചക്രവര്‍ത്തിക്കുവേണ്ടി യുദ്ധംചെയ്തത് ഒരു രാജ്പുത് രാജാവായിരുന്നു.

Tags