സ്വർണക്കടത്തിന് പിടിയിലായത് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ

google news
sashi tharoor

ഡല്‍ഹി: സ്വർണക്കടത്തിന് ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ ശിവകുമാർ പ്രസാദ് തന്റെ മുൻ പേഴ്സണൽ സ്റ്റാഫെന്ന് ശശി തരൂർ. ഇപ്പോൾ പാർട്ട് ടൈം ആയി മാത്രമാണ് തൻ്റെ ഓഫീസിൽ ജോലി ചെയ്യുന്നതെന്നും അന്വേഷണ സംഘത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ഒരിളവും തേടുന്നില്ലെന്നും ശശി തരൂർ വ്യക്തമാക്കി. 

അതേസമയം എയർപോർട്ടുമായി ബന്ധപ്പെട്ട തൻറെ കാര്യങ്ങൾ മുൻപ് നോക്കി നടത്തിയിരുന്ന ശിവകുമാർ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്നും സർവ്വീസ് കഴിഞ്ഞിട്ടും പാർട്ട് ടൈം ആയി ജോലിയിൽ തുടരാൻ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാൾ എന്ന നിലയിലാണെന്നും തരൂർ പറഞ്ഞു.

സ്വർണ്ണക്കടത്തിൽ ശിവകുമാർ ഉൾപ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ആണ് പിടികൂടിയത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം പിടിച്ചെടുത്തിരുന്നു. 

Tags