ഷാരോൺ വധക്കേസ് : അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് ഹരജി

google news
Sharon murder case

പാ​റ​ശ്ശാ​ല : ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഫ​യ​ല്‍ ചെ​യ്ത അ​ന്തി​മ റി​പ്പോ​ര്‍ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച് ഗ്രീ​ഷ്മ​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ള്‍.

സ്‌​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ക്കേ അ​ന്തി​മ റി​പ്പോ​ര്‍ട്ട് ഫ​യ​ല്‍ ചെ​യ്യാ​ന്‍ ക​ഴി​യൂ എ​ന്നാ​ണ് ഹ​ര​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നേ​ര​​ത്തെ ഈ ​ആ​വ​ശ്യം ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഗ്രീ​ഷ്മ​ക്കു​പു​റ​മെ, കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ മാ​താ​വ്​ സി​ന്ധു​വും അ​മ്മാ​വ​ന്‍ നി​ര്‍മ​ല​കു​മാ​ര​ന്‍ നാ​യ​രു​മാ​ണ് ഹ​ര​ജി​ക്കാ​ര്‍.

പ്ര​ണ​യ​ബ​ന്ധ​ത്തി​ല്‍നി​ന്ന്​ പി​ന്മാ​റാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍ന്ന് 2022 ഒ​ക്ടോ​ബ​ര്‍ 14ന് ​ഗ്രീ​ഷ്മ കാ​മു​ക​ന്‍ ഷാ​രോ​ണ്‍ രാ​ജി​നെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ക​ഷാ​യ​ത്തി​ല്‍ ക​ള​നാ​ശി​നി ക​ല​ര്‍ത്തി ന​ല്‍കി​യെ​ന്നാ​ണ്​ കേ​സ്. ചി​കി​ത്സ​യി​ലി​രി​ക്കെ ഷാ​രോ​ണ്‍ രാ​ജ്​ മ​രി​ച്ചു. വി​ചാ​ര​ണ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഗ്രീ​ഷ്മ​യു​ടെ ഹ​ര​ജി സു​പ്രീം​കോ​ട​തി നേ​ര​​ത്തെ ത​ള്ളി​യി​രു​ന്നു.

2023 സെ​പ്റ്റം​ബ​റി​ലാ​ണ് ഗ്രീ​ഷ്മ ജാ​മ്യം ല​ഭി​ച്ച് ജ​യി​ല്‍മോ​ചി​ത​യാ​യ​ത്. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​യ​വെ ബാ​ത്ത്​ റൂം ​ക്ലീ​ന​ര്‍ കു​ടി​ച്ച്​ ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​തി​ന്​ ഗ്രീ​ഷ്മ​ക്കെ​തി​രെ കേ​സു​ണ്ട്.
 

Tags