ശാരദ മുരളീധരന്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

sarada
sarada

കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരന്‍ ചുമതല ഏറ്റെടുത്തു. സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭര്‍ത്താവുമായ ഡോ വി വേണുവില്‍ നിന്നാണ് ചുമതല ഏറ്റെടുത്ത്. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദയ്ക്ക് 2025 ഏപ്രില്‍ വരെ കാലാവധിയുണ്ട്. വി. രാമചന്ദ്രന്‍ – പത്മരാമചന്ദ്രന്‍, ബാബുജേക്കബ് – ലിസിജേക്കബ് എന്നീ ഐ.എ.എസ് ദമ്പതികള്‍ ചീഫ് സെക്രട്ടറി പദവിയിലെത്തിയിട്ടുണ്ടെങ്കിലും ഭര്‍ത്താവിന് തൊട്ടുപിന്നാലെ ഭാര്യയും അതേ കസേരയിലെത്തുന്ന അപൂര്‍വ നിമിഷത്തിലാണ് സെക്രട്ടറിയേറ്റ് സാക്ഷിയായത്. 

സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രീതിയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്നും വയനാട് പുനരധിവാസമാണ് മുന്നിലുള്ള വെല്ലുവിളിയെന്നും ചുമതല ഏറ്റെടുത്തശേഷം ശാരദ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മാര്‍ച്ച് 30 നുള്ളില്‍ മാലിന്യമുക്ത നവകേരള യാഥാര്‍ത്ഥ്യം ആക്കണമെന്നും അതൊരു വെല്ലുവിളിയായി നിലനില്‍ക്കുന്നുവെന്നും അവര്‍ പറഞ്ഞു.എല്ലാ വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. വി വേണു ചീഫ് സെക്രട്ടറി ഓഫീസിനെ ജനകീയമാക്കി.സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന രീതിയില്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരും. വയനാട് പുനരധിവാസം മുന്നിലുള്ള വെല്ലുവിളി. പുനരധിവാസം ഭംഗിയായി പൂര്‍ത്തിയാക്കണം.സാമ്പത്തിക പ്രതിസന്ധിയെ മറികടന്ന് വികസനം സാധ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

Tags