സ്വപ്ന നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നു : ഷാജ് കിരണ്‍
swapna shaj

കൊച്ചി : സ്വപ്‌ന സുരേഷ് നല്‍കിയ ശബ്ദരേഖയില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി ഷാജ് കിരണ്‍. താന്‍ സര്‍ക്കാരിന്റെ ദൂതനല്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷാജ് കിരണിന്റെ പ്രതികരണം. താന്‍ ഡിജിപിക്ക് നല്‍കിയ പരാതിപ്രകാരമുള്ള എല്ലാ കാര്യങ്ങളും അന്വേഷണസംഘത്തോട് വിശദീകരിച്ചിട്ടുണ്ട്. 

വിശദമായ മൊഴിയാണ് അന്വേഷണസംഘത്തിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ കൈമാറിയിട്ടില്ല.തെളിവുകള്‍ സമയത്തിന് നല്‍കുമെന്നും ഷാജ് കിരണ്‍ കൂട്ടിച്ചേര്‍ത്തു. 

Share this story