താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവം ; മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം

shahabas
shahabas

സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കുണ്ടെന്ന് നിലപാടിലാണ് തുടക്കം മുതലേ കുടുംബം. 

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്‍ ഷഹബാസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ കുടുംബം. മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതില്‍ മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണുന്നത്. 

മുഖ്യമന്ത്രി ഇന്ന് കോഴിക്കോടെത്തുമ്പോള്‍ കാണാനാണ് നീക്കം. സംഭവത്തില്‍ മുതിര്‍ന്നവര്‍ക്ക് കൂടി പങ്കുണ്ടെന്ന് നിലപാടിലാണ് തുടക്കം മുതലേ കുടുംബം. 


 

Tags

News Hub