കാഫിര്‍ പ്രയോഗം വടകര അംഗീകരിച്ചില്ല; ഷാഫിക്ക് മിന്നും ജയം

shafi

രാഷ്ട്രീയകേരളം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു വടകര. ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും പ​രാ​തി​യും കേ​സുമായി സ്ഥാനാർത്ഥികൾ വാർത്തകളിൽ നിറഞ്ഞു നിന്നു. ഒടുവിൽ തനിക്കെതിരെ വന്ന ആരോപണങ്ങളെയെല്ലാം കാറ്റിൽ പറത്തി ഷാഫി പറമ്പിലിന് മിന്നും വിജയം. കേരളത്തിലെ ഏറ്റവും ജനകീയയായ സ്ഥാനാര്‍ത്ഥി കെ കെ ശൈലജയെ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പരാജയപ്പെടുത്തിയത്.
 
​ഏതൊരു തരംഗത്തേയും അതിജീവിക്കാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയിട്ടും ഒരുകാലത്ത് പൊന്നാപുരം കോട്ടയായിരുന്ന വടകര കൈവിട്ട് പോയത് അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
 
 

Tags