11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ സംഭവം : 40കാ​ര​ന് 81 വർഷം കഠിന തടവ്

google news
court

പെ​രി​ന്ത​ൽ​മ​ണ്ണ: 11 വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 40കാ​ര​ന് 81 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും. താ​ഴേ​ക്കോ​ട് കാ​പ്പു​പ​റ​മ്പ് കോ​ട​മ്പി വീ​ട്ടി​ൽ മു​ഹ​മ്മ​ദ്‌ ആ​ഷി​ഖി​നെ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​ന്ന​ര വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാൽ ഒ​രു ല​ക്ഷം രൂ​പ അ​തി​ജീ​വി​ത​ക്ക് ന​ല്‍കണം. സ​മാ​ന​കേ​സി​ൽ ഇ​യാ​ൾ​ക്ക് ഏ​താ​നും ദി​വ​സം മു​മ്പ് ഇ​തേ കോ​ട​തി 61 വ​ർ​ഷം ക​ഠി​ന ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചി​രു​ന്നു. മ​ദ്റ​സ അ​ധ്യാ​പ​ക​നാ​യ പ്രതി 2019 ലാണ് ബാലികയെ പീഡിപ്പിച്ചത്.

പെ​രി​ന്ത​ല്‍മ​ണ്ണ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന സു​നി​ല്‍ പു​ളി​ക്ക​ല്‍, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, സി.​കെ. നൗ​ഷാ​ദ് എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.
 

Tags