12 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്രതിക്ക് ആറു വർഷം കഠിന തടവ്

google news
court

പെ​രി​ന്ത​ൽ​മ​ണ്ണ: 12 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ 31കാ​ര​നെ ആ​റു വ​ര്‍ഷം ക​ഠി​ന ത​ട​വി​നും, 30,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. 

വ​ളാ​ഞ്ചേ​രി ഇ​രു​മ്പി​ളി​യം വ​ലി​യ​കു​ന്ന് പാ​ഞ്ഞ​ണം കാ​ട്ടി​ൽ വീ​ട്ടി​ൽ ഷൗ​ക്ക​ത്ത​ലി​യെ​യാ​ണ് (31) പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ശി​ക്ഷി​ച്ച​ത്. മേ​ലാ​റ്റൂ​ര്‍ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് വി​ധി. പി​ഴ​ത്തു​ക​യി​ൽ​നി​ന്ന് 25,000 രൂ​പ ഇ​ര​ക്ക് ന​ല്‍കാ​ന്‍ ഉ​ത്ത​ര​വാ​യി.

മേ​ലാ​റ്റൂ​ര്‍ പൊ​ലീ​സ് ഇ​ന്‍സ്പെ​ക്ട​റാ​യി​രു​ന്ന സി.​എ​സ്. ഷാ​രോ​ണ്‍, സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ അ​ജി​ത്കു​മാ​ര്‍ എ​ന്നി​വ​രാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

Tags