നിവിന്‍പോളിക്ക് എതിരായ പീഡന പരാതി; തെളിവുകള്‍ ഒന്നും കൈവശമില്ലെന്ന് പരാതിക്കാരി
നടന്‍ നിവിന്‍ പോളിക്ക് എതിരായ പീഡന പരാതിയില്‍ തന്റെ കൈവശം തെളിവുകള്‍ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് താന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നിവിന്‍ പോളിയുടെ കൈവശമാണെന്നും അതുകൊണ്ടാണ് നിവിന്‍ പോളി ധൈര്യമായി രംഗത്ത് വരുന്നതെന്നും പരാതിക്കാരി പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും സത്യം തെളിയുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.
'തെളിവുകളെല്ലാം നിവിന്‍ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാന്‍ ചാന്‍സുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു. നവംബറിലാണ് സുനില്‍ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്‌ളോറാക്രീക്ക് എന്ന ഹോട്ടലില്‍ വെച്ചാണ് ഉപദ്രവിച്ചത്
വീട്ടുകാര്‍ അറിയാതെയാണ് പോയത്. ആരോടും പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. മൂന്ന് ദിവസം ഫ്‌ളാറ്റിലെ റൂമില്‍ അടച്ചിട്ട് പീഡിപ്പിച്ചു. ആദ്യ ദിവസം ബിനു, കുട്ടന്‍, ബഷീര്‍ എന്നിവര്‍ ശ്രേയയ്‌ക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്‌നം എന്താണെന്ന് ചോദിച്ചു. ഇവര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു. ഭര്‍ത്താവ് ഇടപെട്ട് ഡിസംബര്‍ 17ന് നാട്ടിലെത്തി. ദുബൈയിലുള്ള കസിന്റെ സഹായത്തോടെ നാട്ടിലേക്ക് പോയത്. നാട്ടിലെത്തിയ ശേഷമാണ് ദുരനുഭവം ഉണ്ടായത് ഭര്‍ത്താവിനെ അറിയിച്ചത്. നിവിന്‍ പോളി പേഴ്‌സണലി മെസേജ് അയച്ചിട്ടില്ല.
അഞ്ച് മാസത്തിന് ശേഷമാണ് കേസ് കൊടുക്കാന്‍ തീരുമാനിച്ചത്. ഭര്‍ത്താവാണ് കേസ് കൊടുക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. ഇതുവരെ ഞങ്ങള്‍ക്കെതിരെ ഒരു കേസുമില്ല. ശ്രേയയാണ് സുനിലിനെ പരിചയപ്പെടുത്തിയത്. ശ്രേയ ഇപ്പോഴും ദുബൈയിലാണ്. പിന്നീട് ശ്രേയയോട് സംസാരിച്ചിട്ടില്ല. ശ്രേയ നമ്പര്‍ ബ്ലോക്ക് ചെയ്തു. പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കിയപ്പോള്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് പറഞ്ഞിരുന്നു. പരാതി നല്‍കിയപ്പോള്‍ എഴുതി നല്‍കിയില്ല. പീഡിപ്പിക്കപ്പെട്ടെന്ന് സര്‍ക്കിളിനോട് മൊഴി നല്‍കിയിരുന്നു. അവര്‍ അത് മൊഴിയില്‍ ഉള്‍പ്പെടുത്തിയില്ല. നീതി കിട്ടും വരെ മുമ്പോട്ട് പോകും. പീഡനം നടന്ന ഫ്‌ളാറ്റിലെ സിസിടിവി ഫുട്ടേജിന് വേണ്ടി ശ്രമിച്ചിരുന്നു. ഫ്‌ളാറ്റിന്റെ ഉടമയുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. മറ്റാരുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. കസിന്‍ ഫ്‌ളാറ്റിലെത്തുമ്പോഴേക്കും നിവിന്‍ പോളിയും സംഘവും അവരുടെ റൂമിലേക്ക് മാറിയിരുന്നു. ഭക്ഷണം പോലും തരാതെയായിരുന്നു മൂന്ന് ദിവസം ഉപദ്രവിച്ചത് . എ കെ സുനില്‍ പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് നിവിന്‍ പോളി പറഞ്ഞു'വെന്നും യുവതി പറഞ്ഞു.