ലൈംഗിക പീഡനക്കേസില്‍ കേസ് : സംവിധായകന്‍ രഞ്ജിത്തിന് ആശ്വാസം, തുടര്‍നടപടി കോടതി സ്റ്റേ ചെയ്തു

'Truth will be revealed, a group has been plotting ever since the Chairman of the Film Academy took over'; Ranjith said that he will proceed with legal action
'Truth will be revealed, a group has been plotting ever since the Chairman of the Film Academy took over'; Ranjith said that he will proceed with legal action


ബെംഗളൂരു: യുവാവിനെ ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. കേസിലെ തുടർനടപടി കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്.

കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയില്‍ അസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്റ്റ് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരുന്നത്. 2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ച് വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും, ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്. കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് കർണാടക പൊലീസിന് കൈമാറുകയായിരുന്നു. കേരള പൊലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.

Tags