രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

director renjith
director renjith

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ഇത് സംബന്ധിച്ച ഡിജിപിയുടെ ഉത്തരവ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ചു. 

നോര്‍ത്ത് പൊലീസാണ് ബംഗാളി നടിയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. നടിയുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തും.

ജാമ്യം ലഭിക്കാവുന്ന 354ാം വകുപ്പാണ് രഞ്ജിത്തിനെതിരെ ചുമത്തിയത്. 2009ലാണ് കുറ്റകൃത്യം സംഭവിച്ചത്. അന്ന് ജാമ്യം ലഭിക്കാവുന്ന കുറ്റമായിരുന്നു ഇത്. രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയില്‍ വഴിയാണ് നടി പരാതി നല്‍കിയത്.

Tags