ലൈംഗികാരോപണ കേസ് ; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടന്‍ സിദ്ദിഖ്
Sep 2, 2024, 20:11 IST
കൊച്ചി : ലൈംഗികാരോപണ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടൻ സിദ്ദിഖ്. നടിയുടെ പരാതി അടിസ്ഥാനമില്ലാത്തതും നിലനിൽക്കാത്തതുമാണെന്നും, പരാതിക്കാരി പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തതയില്ലെന്നും, സംഭവത്തിന്റെ തീയതി അറിയില്ലെന്ന നടിയുടെ വാദം സംശയകരമാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നടൻ സിദ്ദിഖ് വാദിച്ചു.
ബലാത്സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്ന് സിദ്ദിഖ് പറഞ്ഞു. സാധാരണക്കാരിയാണെന്നാണ് പരാതിക്കാരിയുടെ വാദം. പരാതിക്കാരി സാധാരണക്കാരിയല്ല, പരാതിക്കാരിക്ക് മറ്റൊരു മുഖമുണ്ട്. സൂക്ഷ്മമായി മെനഞ്ഞെടുത്ത കഥയാണ് നടിയുടെ മൊഴി. മാനസിക വിഷമം മൂലമാണ് പരാതി നല്‍കാത്തതെന്നാണ് നടി പറഞ്ഞത്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ നിലപാടുവെച്ച് അങ്ങനെ കരുതാനാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.