സെര്‍വര്‍ തകരാർ ; സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി

google news
ration shop

തിരുവനന്തപുരം: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി. ബയോമെട്രിക് ഓതെന്റിഫിക്കേഷന്‍ നടക്കാത്തതാണ് കാരണം. നിലവിലെ സെര്‍വര്‍ മാറ്റാതെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന് റേഷന്‍ വ്യാപാരികള്‍ അറിയിച്ചു.

ആധാര്‍ മസ്റ്ററിംഗ് കാരണമാണ് സംസ്ഥാനത്ത് ഇന്ന് മുതല്‍ 3 ദിവസം റേഷന്‍ വിതരണം മുടങ്ങിയത്. ഇന്ന് മുതല്‍ ഞായര്‍ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായര്‍ ദിവസങ്ങളിലാണ് റേഷന്‍ വിതരണം നിര്‍ത്തിവെച്ചത്. ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് റേഷന്‍ കടകളില്‍ എത്തി ആധാര്‍ അപ്‌ഡേഷന്‍ നടത്താം. ഉപാഫോക്താക്കള്‍ക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്‌ഡേഷന്‍ നടത്താം.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണി വരെ ഇടവേളകളില്ലാതെ റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം. എന്നാല്‍ സിവില്‍ സപ്ലൈസ് ഉത്തരവിനെതിരെ റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തി. വൈകിട്ട് 7 വരെ ഇടവേളകളില്ലതെ പ്രവര്‍ത്തിക്കാന്‍ അടിമകളല്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. കനത്ത ചൂട് കണക്കിലെടുത്ത് സമയം പുനഃക്രമീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
 

Tags