സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കല്‍ ബില്ലില്‍ ഇളവ് വരുത്താന്‍ തീരുമാനം
Mon, 13 Mar 2023

തിരുവനന്തപുരം: സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള വനഭൂമി നിക്ഷിപ്തമാക്കല്‍ ബില്ലില്‍ ഇളവ് വരുത്താന്‍ തീരുമാനം. 50 സെന്റ് വരെ കൈവശമുള്ള ഭൂമിക്ക് ഇളവ് നല്‍കാനാണ് വനം-റവന്യുമന്ത്രിമാരുടെ യോഗത്തിലെ തീരുമാനമെടുത്തിരിക്കുന്നത്. 26 സെന്റ് വരെയുള്ള ഭൂമിക്ക് ഇളവ് നല്‍കാനായിരുന്നു കരട് ബില്ലിലെ വ്യവസ്ഥയെടുത്തിരിക്കുന്നത്. സ്വകാര്യവ്യക്തികളുടെ കൈവശമുള്ളതും പിന്നീട് വനഭൂമിയായി മാറിയതുമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള 1971 ലെ ബില്ലിലാണ് ഇപ്പോള്‍ ഭേദഗതി വരുത്തുന്നത്.