രണ്ടാം പിണറായി സര്‍ക്കാര്‍ പോരെന്ന് വെള്ളാപ്പള്ളി നടേശന്‍

google news
vellappalli

രണ്ടാം പിണറായി സര്‍ക്കാര്‍ പോരെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കിറ്റും പെന്‍ഷനും ആണ് ഒന്നാം ഒന്നാം സര്‍ക്കാരിനെ ജയിപ്പിച്ചത്. നിലവില്‍ പെന്‍ഷന്‍ കൊടുക്കാന്‍ പോലും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ കഴിവില്ലായ്മയാണ് ഈ സര്‍ക്കാറിന്റെ നേട്ടം. ഒരു ചുക്കും ചെയ്യാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. വി ഡി സതീശന്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നും ചെന്നിത്തല മാന്യന്‍ ആയിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കരിമണല്‍ കര്‍ത്തയുടെ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്ക്ക് ഇടപാടുള്ളത് നേരത്തെ അറിയാമെന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. കംപ്യൂട്ടര്‍ സേവനം നല്‍കുന്നുണ്ട് എന്നാണ് കര്‍ത്ത തന്നോട് പറഞ്ഞത്. പിണറായി വിജയന്റെ മകള്‍ തെറ്റ് ചെയ്‌തെങ്കില്‍ അന്വേഷണത്തില്‍ പുറത്ത് വരട്ടെ എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു. 

Tags