ഗംഗാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ തൃശ്ശൂര്‍ സ്വദേശിക്കായി തെരച്ചില്‍ തുടരുന്നു

missing
missing

പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവച്ചിരുന്നു.

ഉത്തരാഖണ്ഡ് ഋഷികേശില്‍ കാണാതെയായ ദില്ലിയില്‍  താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശി ആകാശിനു വേണ്ടിയുള്ള തെരച്ചില്‍  ഇന്ന് വീണ്ടും ആരംഭിക്കും. എസ് ഡി ആര്‍ എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ പുനരാരംഭിക്കുക. പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി ആകാശിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവച്ചിരുന്നു. തിരച്ചിലില്‍ കാര്യമായ പുരോഗതി ഇല്ലെന്നാണ് ഉയരുന്ന ആക്ഷേപം.

സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇടപെട്ടു. രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്ത് അയച്ചു. എന്‍ഡിആര്‍എഫ് അടക്കമുള്ള ഡിസാസ്റ്റര്‍ ടീമിന്റെ ഇടപെടല്‍ വേണമെന്ന് ചൂണ്ടിക്കാട്ടി കൊടിക്കുന്നില്‍ സുരേഷ് എംപി ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമിക്കും കത്ത് നല്‍കിയിരുന്നു. ഇന്നലെ രാവിലെയോടെയാണ് ഋഷികേശിലെത്തിയ ആകാശ് ഗംഗാനദിയിലെ ഒഴുക്കില്‍പ്പെടുന്നത്.

Tags