കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി തെരച്ചില്‍ തുടരുന്നു

google news
police8

അതിഥി തൊഴിലാളികളുടെ മകളായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നതായി പൊലീസ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അസം സ്വദേശിനി സല്‍മാ ബീഗത്തെയാണ് തിങ്കളാഴ്ച മുതല്‍ കാണാതായത്. തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ മകള്‍ ബസ്സില്‍ കയറി പോവുകയായിരുന്നു എന്ന് സല്‍മയുടെ അമ്മ പറഞ്ഞു. ചൊവ്വാഴ്ചയായിട്ടും തിരിച്ച് വരാതായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഒരുതവണ പരിചയമില്ലാത്ത നമ്പറില്‍ നിന്ന് മകള്‍ ഫോണ്‍ വിളിച്ചിരുന്നു എന്ന് അമ്മ പറഞ്ഞു. നമ്പര്‍ പൊലീസിന് കൈമാറിയതായി അമ്മ അറിയിച്ചു. സല്‍മ വീട്ടിലേക്ക് വിളിച്ച പരിചയമല്ലാത്ത മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസ് അന്വേഷണം നടത്തുന്നത്. അസം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിക്ക് നേരത്തെ പരിചയമുണ്ടെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത ആലുവ ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്.


മുട്ടം തൈക്കാവിനടുത്ത് ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുകയാണ് പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിക്ക് 18 വയസ്സായെന്നും, ബസ്സില്‍ കയറി പോവുകയായിരുന്നു എന്നും അമ്മ പൊലീസിന് മൊഴിനല്‍കിയിരുന്നു .

Tags