ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർ​ഗീയ പ്രചാരണങ്ങളെ ചെറുക്കും : എൽ.ഡി.എഫ്
cpm

എൽ.ഡി.എഫിന്റെ താഴേത്തട്ടിലുള്ള കമ്മിറ്റികൾ യോ​ഗം ചേർന്ന് ജനങ്ങളെ അണിനിരത്തി ആർ.എസ്.എസിന്റെയും എസ്.ഡി.പി.ഐയുടെയും വർ​ഗീയ പ്രചാരണങ്ങളെ ചെറുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സി.പി.ഐ നേതാവും എൽ.ഡി.എഫ് കൺവീനറുമായ വി. ചാമുണ്ണി പറഞ്ഞു. 

എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് എൽ.ഡി.എഫ് യോ​ഗം ചേർന്നത്.

മാധ്യമങ്ങൾ തെറ്റായ വാർത്തകളും പ്രചാരണങ്ങളും നൽകാതെ വർ​ഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിൽ സഹകരിക്കണം. ഉത്തരേന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ കേരളത്തിലും സൃഷ്ടിക്കാനാണ് വർ​ഗീയ ശക്തികളുടെ ശ്രമം. കേരളത്തിൽ ക്രമസമാധാനനില തകർന്നുവെന്ന പ്രചാരണം നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ ക്ഷണിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Share this story