സ്കൂട്ടർ യാത്രക്കാരന് സൂര്യാതപമേറ്റു

google news
sunburn

തൃശ്ശൂര്‍: സ്‌കൂട്ടര്‍ യാത്രക്കാരന് സൂര്യാതപമേറ്റു. ചേര്‍പ്പ് സര്‍വീസ് സഹകരണ ബാങ്കിന് മുന്നിലെ വ്യാപാരസ്ഥാപന ഉടമ ചാത്തക്കുടം വടക്കേപുരയ്ക്കല്‍ രതീഷിനാണ് (46) സൂര്യാതപമേറ്റത്.വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം . പൂച്ചിന്നിപ്പാടം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് സൂര്യാതപമേറ്റത് .

യാത്രയ്ക്കിടെ ശരീരത്തില്‍ നീറ്റല്‍ അനുഭവപ്പെട്ടുവെങ്കിലും രതീഷ് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തിയപ്പോള്‍ രണ്ട് കയ്യിലും കാലിലും ചെറിയ കുമിളകള്‍ ഉണ്ടായി. ശേഷം അത് വലുതാവുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ ചേര്‍പ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രതീഷ് ചികിത്സ തേടി.

Tags