കേബിള്‍ പൊട്ടി വീണ് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

google news
accident

കരുനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് മേല്‍ കേബിള്‍ പൊട്ടി വീണ് പരിക്ക് ഏറ്റ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി ദുര്‍ഗ്ഗേഷ് ആണ് പിടിയിലായത്. ലോറിയും കസ്റ്റഡിയിലെടുത്തു. കരുനാഗപ്പള്ളി തഴവ കുറ്റിപ്പുറം പടിഞ്ഞാറേ ജംഗ്ഷനിലായിരുന്നു കഴിഞ്ഞദിവസം അപകടമുണ്ടായത്.

തടി കയറ്റി വന്ന ലോറിയില്‍ തട്ടി ടെലഫോണ്‍ കേബിള്‍ പൊട്ടി റോഡിലേക്ക് വീഴുകയായിരുന്നു. റോഡരികില്‍ നിന്ന സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് കേബിള്‍ കുരുങ്ങി, ലോറി അവരെയും വലിച്ചിഴച്ചു കൊണ്ടുപോയി. സ്‌കൂട്ടര്‍ ഉയര്‍ന്നുപൊങ്ങി സന്ധ്യയുടെ ദേഹത്തു വീഴുകയും ചെയ്തു.


നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സന്ധ്യ കൊല്ലം മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. സന്ധ്യയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Tags