പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എ ഡി ദാമോദരൻ അന്തരിച്ചു

ad

തിരുവനന്തപുരം : പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എ ഡി ദാമോദരൻ അന്തരിച്ചു.ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് അന്തരിച്ചത്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍) ഡയറക്ടറുമായിരുന്നു . ഇ.എം.എസിന്റെ മകള്‍ ഡോ.ഇ.എം.മാലതിയാണ് ഭാര്യ.

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. കെല്‍ട്രോണിന്റെ ചെയര്‍മാനുമായിരുന്നു. വടക്കാഞ്ചേരി ആലത്തൂര്‍ മന കുടുംബാംഗമാണ്.

മക്കള്‍: ഹരീഷ് ദാമോദരന്‍ (ഇന്ത്യന്‍ എക്സ്പ്രസ് റൂറല്‍ അഫയേഴ്സ് എഡിറ്റര്‍, ന്യൂഡല്‍ഹി), പ്രൊഫ. സുമംഗല ദാമോദരന്‍ (ഇക്കണോമിക്സ് വിഭാഗം അധ്യാപിക, അംബേദ്കര്‍ യൂണിവേഴ്സിറ്റി ഡല്‍ഹി).സംസ്‌കാരം: ശനിയാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തില്‍

Share this story