നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; യുവാവ് പിടിയില്‍

arrest

നെടുമ്പാശ്ശേരി അന്താരാഷ്ട്ര  വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവാവ് തൃശ്ശൂര്‍ കുന്നംകുളത്ത് പിടിയിലായി. എടക്കളത്തൂര്‍ സ്വദേശിയായ 34 കാരന്‍ പ്രബിനാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. 10 പേരില്‍നിന്നായി 10 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.

വാളയാറില്‍ ജോലി ചെയ്യുന്ന വനം വകുപ്പ് ജീവനക്കാരനാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ സമീപിച്ചിരുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലി വാങ്ങി നല്‍കാമെന്നായിരുന്നു പ്രബിന്റെ വാഗ്ദാനം. ഈ പേരില്‍ 10 പേരില്‍ നിന്നായി 60,000 രൂപ മുതല്‍ ഒന്നര ലക്ഷം വരെ വാങ്ങി. ഇടനിലക്കാരായ രണ്ട് പേരുടെ സഹായത്തോടെയായിരുന്നു പണം വാങ്ങിയത്. ഏകദേശ പത്ത് ലക്ഷം രൂപയോളം പ്രബിന്‍ ഇങ്ങനെ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.

Tags