കള്ളാട് സാറാമ്മ കൊലക്കേസ് ; അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി
Jul 23, 2024, 15:25 IST
കോതമംഗലം : കീരമ്പാറ കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (അമ്മിണി-72) കൊലപാതകക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി.
4 മാസത്തോളം ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടാകാത്തതിനാലാണു തീരുമാനം. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റിജോ പി. ജോസഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മാര്‍ച്ച് 25നു പകല്‍ വീടിനുള്ളിലാണു സാറാമ്മ കഴുത്തറുത്തു കൊല്ലപ്പെട്ടത്.
ഈ സമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു. റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത് .