‘ഗുരുദേവദര്‍ശനത്തിന് ലോകമെങ്ങും ലഭിക്കുന്ന അംഗീകാരത്തിനും പ്രശസ്തിക്കും നമുക്കെല്ലാവര്‍ക്കും സന്തോഷിക്കാം’ : സന്ദീപ് വാര്യര്‍
Dec 1, 2024, 10:40 IST
തിരുവനന്തപുരം: ഗുരുദേവനെ സ്മരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ അനുഗ്രഹ പ്രഭാഷണം മലയാളികള്‍ക്ക് ഏറെ അഭിമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നൂറുവര്‍ഷം മുമ്പ് ഗുരുദേവന്‍ നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ചു നടത്തിയ ലോക മതപാര്‍ലമെന്റില്‍ ലോകത്തെ വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് നേതൃത്വങ്ങള്‍ പങ്കെടുക്കുന്നു.
ഗുരുദേവദര്‍ശനത്തിന് ലോകമെങ്ങും ലഭിക്കുന്ന അംഗീകാരത്തിനും പ്രശസ്തിക്കും നമുക്കെല്ലാവര്‍ക്കും സന്തോഷിക്കാമെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.