സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി
cm

കണ്ണൂര്‍ : സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി.എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം.അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂരില്‍ തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കയായിരുന്നു അദ്ദേഹം.

Share this story